രാജ്യത്ത് ഇന്ധന വിലയിലും വർധന

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു.തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്.കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമാണ് .എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്.