സംസ്ഥാനത്ത് രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. ഒന്നാംഘട്ട അലോട്ട്‌മെന്‍റ് പുറത്ത് വന്നപ്പോൾ തന്നെ പകുതിയലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ഇല്ലായിരുന്നു. ഇന്ന് രണ്ടാം ഘട്ട അലോട്‌മെന്‍റ് പുറത്ത് വന്നതോടെ മെറിറ്റിൽ 655 സീറ്റുകൾ മാത്രമാണിനി ബാക്കിയുള്ളത്. 1,95,706 പേരാണ് സീറ്റ് ലഭി ക്കാതെ ഇപ്പോഴും പുറത്തുള്ളത്.മാനേജ്‌മെന്‍റ് സീറ്റുകളിൽ വലിയ തുക കെട്ടി വച്ചാൽ മാത്രമെ കുട്ടികൾക്ക് ഇനി സീറ്റ് ലഭിക്കൂ. അൺ എയ്ഡഡ് മേഖലയിലാവട്ടെ ഭീമമായ ഫീസാണ് ഈടാക്കുന്നത്. ഇനി സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് മാത്രമാണ് ബാക്കിയുള്ളത്. സപ്ലിമെന്‍ററി അലോട്‌മെന്‍റ് വഴി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് സർക്കാറിന്‍റെ വാദമെങ്കിലും മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ നൂറു കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ ഇനിയും ബാക്കിയുളളത് വിദ്യാർത്ഥികളുടെ ആശങ്കയേറ്റുന്നു.