ഫേസ്ബുക് പണി മുടക്കി ; സുക്കർബർഗിന് നഷ്ടം 52000 കോടി

ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവ ലോകവ്യാപകമായി തടസ്സപെട്ടിരുന്നു. ഫേസ്ബുക്ക് പണിമുടക്കിയതോടെ മാർക്ക് സുക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ട്. പലയിടങ്ങളിലും മെസഞ്ചർ സേവനങ്ങളിലെ തകരാർ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡിഎൻഎസിൽ വന്ന പിഴവാണ് സമൂഹമാധ്യമങ്ങൾ നിലച്ചതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.അതേസമയം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഫെയ്സ്ബുക്കില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായും ഇന്‍സ്റ്റഗ്രാമില്‍ ചില തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ ഉള്ളതായും ചൂണ്ടിക്കാട്ടിയിരുന്നു.. കമ്പനിയുടെ തന്നെ ഗവേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആയിരുന്നു ഇത്.

ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്കെന്നതും ചര്‍ച്ച ആകുന്നുണ്ട്.ഏതാനും മണിക്കൂറുകള്‍ ഫേസ്ബുക്കും വാട്സാപും നിലച്ചതോടെ
സുക്കർബർഗിന്റെ ഓഹരി ഗ്രാഫും കുത്തനെ ഇടിഞ്ഞു.. നിലവിൽ ലോക സമ്പന്നരിൽ അഞ്ചാമതാണ് സുക്കർബർഗുള്ളത്.. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സുക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്.