ആര്യൻ ഖാൻ പിടിലായ ലഹരി മരുന്ന് കേസ് ; രണ്ട പേര് കൂടി അറസ്റ്റിൽ

ആര്യൻ ഖാൻ അറസ്റ്റിലായ മുംബൈ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. പിടിയിലായ അര്‍ബാസ് മെര്‍ച്ചന്റുമായി എന്‍സിബി സംഘം തെളിവെടുപ്പ് തുടരുകയാണ്. എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്റ്റഡിയിലുള്ളത്.

ആഡംബര കപ്പലില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ചുനല്‍കിയവര്‍ക്കായി മുംബൈയില്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ഈ റെയ്ഡിലാണ് ഇന്ന് ഒരാളെ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെയും മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.കേസില്‍ ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതില്‍ സ്ഥിരമായി മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളത് അര്‍ബാസ് മെര്‍ച്ചന്റിനാണ് എന്ന കണ്ടെത്തലിലാണ് എന്‍സിബി.