പ്ലസ് വണ്‍ സീറ്റ് ക്ഷാമം; പ്രതിപക്ഷത്തെ പിന്തുണച്ച് കെ കെ ശൈലജ

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നോട്ടീസ് നല്‍കി. സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമെങ്കിലും സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. സര്‍ക്കാരിനും വിദ്യാഭ്യസമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അതിരൂക്ഷ വിമര്‍ശം നടത്തി. ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്ന സതീശന്റെ പ്രസ്താവനയാണ് നിയമസഭയില്‍ ബഹളത്തിന് കാരണമായത്. അതിനിടെ, പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് കെ കെ ശൈലജ. സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജയും പിന്തുണച്ചത്.