സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗ രേഖ ഇങ്ങനെ; അന്തിമ തീരുമാനം നാളെ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി.അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കിയേക്കും. വിവിധ മേഖലയിലുള്ള വ്യത്യസ്ത സംഘടനകളുമായും ഉദ്യോഗസ്ഥരുമായി ദിവസങ്ങൾ നീണ്ട ചർച്ചകൾക് ഒടുവിലാണ് മാർഗരേഖ തയ്യാറാക്കിയത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ബാച്ചുകളായി തിരിച്ചാകും ക്ലാസുകൾ . ബാച്ചുകളുടെ എണ്ണം കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകൾക്ക് സ്വയം തീരുമാനിക്കം. എന്നാൽ അകലം പാലിക്കൽ നിർബന്ധമാണ്. മാസ്കുകൾ ക്ലാസ് ടീച്ചർമാർ തന്നെ ശേഖരിച് ഉറപ്പ് വരുത്തണം. ഉച്ചഭക്ഷണം സ്കൂളിൽ കൊണ്ടുവരാനോ സ്കൂളിൽ പാകം ചെയ്യാനോ ആദ്യ ഘട്ടത്തിൽ അനുവാദം ഇല്ല.

സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പിന്നീട് പരിഗണിക്കും ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗരേഖമുഖ്യമന്ത്രിക്ക് കൈമാറും. .രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളോ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ ഉള്ളവരോ സ്കൂളിൽ വരരുതെന്നും നിർദ്ദേശമുണ്ട്.