യു.പി പൊലീസ് പ്രിയങ്ക ഗാന്ധിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

 


കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് യു.പി പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ സന്ദര്ശിക്കാനെത്തിയതായിരുന്നു പ്രീയങ്ക. ഒരു സ്ത്രീയെന്ന പരിഗണന പോലും പ്രിയങ്കയ്ക്ക് പൊലീസ് നല്‍കിയില്ല.പൊലീസ് എന്തിനാണ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇതാണോ നിങ്ങളുടെ നിയമമെന്നും പ്രിയങ്ക പോലീസിനോട് ചോദിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു . പൊലീസുകാര്‍ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ തൊടരുതെന്നും വനിതാ പൊലീസുകാർക്കിടയിലേക്ക് തള്ളിയിടരുതെന്നും പ്രിയങ്ക പറയുന്നുണ്ട്.

“നിങ്ങൾ കർഷകരെ കാറിടിച്ച് കൊല്ലുന്നു, അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്നെ മാറ്റാൻ ശ്രമിക്കുന്നത്? അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് കാണിക്കൂ. ഏത് സർക്കാറിനെയാണ് നിങ്ങൾ പ്രതിരോധിക്കുന്നത്? നിങ്ങളുടെ സംസ്ഥാനത്ത് നിയമം ഇല്ലായിരിക്കാം, രാജ്യത്തുണ്ട്.”


പ്രിയങ്ക ഗാന്ധി യു.പി പൊലീസിനോട് രോഷാകുലയായി പ്രതികരിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ സന്ദര്‍ശിക്കാനിറങ്ങിയ പ്രിയങ്കയെ യു.പി പൊലീസ് ഹര്‍ഗണില്‍ വെച്ച് അറസ്റ്റ് ചെയ്തു. അതിനിടെ പ്രീയങ്കയുടെ ധൈര്യം കണ്ട് യു പി പോലീസ് ഭയപ്പെട്ടു വെന്നും പ്രീയങ്കയെ അഭിനന്ദിക്കുന്നു വെന്നും രാഹുൽ ഗാന്ധി റെജിറ്റെറിൽ കുറിച്ചു.