ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന

 

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ദ്ധിച്ചത്. കോഴിക്കോട് പെട്രോളിന് 102. 84 രൂപയും ഡീസലിന് 95.99 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.63 പൈസ ഡീസല്‍ വില 95.99 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.