ഹരിതയ്ക്ക് പൂട്ടിട്ട് ലീഗ് നേതൃത്വം

എം എഫ് എഫ് ഹരിതയ്ക്ക് പൂട്ടിട്ട് മുസ്ലിം ലീഗ് നേതൃത്വം.നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിത സംസ്ഥാന – ജില്ലാ കമ്മിറ്റികൾ ഇനി ഉണ്ടാവില്ല.കോളേജ് കമ്മിറ്റികളിൽ മാത്രമായി ഹരിതയെ ചുരുക്കും.പകരം യൂത് ലീഗ് , എം എസ് എഫ് സംഘടനകളിൽ വനിതകള്ക് ഭാരവാഹിത്വം നൽകും. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പുതിയ തീരുമാനം . ഹരിതയിലെ പൊട്ടിത്തെറികളും വിവാദനകളും യോഗം ചർച്ച ചെയ്തു.