സി.പി.നായര്‍ അന്തരിച്ചു

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്‌കാരം നാളെ.. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗം, ദേവസ്വം കമ്മിഷണര്‍ തുടങ്ങിയ പദവികളും വഹിച്ചു. ഒറ്റപ്പാലം സബ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. 1982-87ല്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു.