മേലേചൊവ്വയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍ മേലേചൊവ്വയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലയിലെ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതുക്കുടി ഉരുവച്ചാല്‍ സ്വദേശി അമല്‍ പ്രകാശാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.