രാജ്യത്ത് ഇന്ധനവിലയില്‍ ഡീസലിന് പിന്നാലെ 2 മാസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍ വിലയിലും വര്‍ധന. പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വിലയും കൂട്ടി. ഡീസലിന് 26 പൈസയാണ് വര്‍ദ്ധിപ്പിച്ചത്.
കൊച്ചിയില്‍ ഡീസല്‍ വില 94 രൂപ 58 പൈസ പെട്രോള്‍ 101 രൂപ 70 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.