മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാകാനിരിക്കെയാണ് മാവുങ്കലിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും കൂടി പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തിയാണ് മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുരാവസ്തു വില്‍പ്പനക്കാരെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. ഇതിന് മുമ്പ് നല്‍കിയ പരാതികളെല്ലാം മോന്‍സണ്‍ ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. അതേസമയം മോന്‍സണ്‍ മാവുങ്കലിന് കൂടുതല്‍ ഉന്നതരുമായി അടുത്ത ബന്ധമെന്നും കണ്ടെത്തല്‍. അല്‍പസമയത്തിനകം ഇയാളെ കോടതിയില്‍ ഹാജരാക്കും