ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

 

മട്ടന്നൂര്‍ ഉരുവച്ചാലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന്റെ തലയില്‍ വീടിന്റെ ഇരുമ്പ് ഗേയിറ്റ് വീണ് മരണപ്പെട്ടു. പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സമീപത്തെ വീട്ടില്‍ നിന്ന് കളിക്കുമ്പോഴായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്.