വി.എം സുധീരന്‍ എഐസിസി അംഗത്വം രാജി വച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ എഐസിസി അംഗത്വവും രാജി വച്ചു.
ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ഷനവുമായാണ് രാജി.ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ ഫലപ്രദമല്ലെന്നാണ് വി.എം സുധീരന്റെ ആരോപണം.കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും നേരത്തെ രാജി വച്ചിരുന്നു. ഇതിനിടെ സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കെപിസിസി പ്രസിഡന്റ്് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ടി സതീശന്റെ ഭാഗത്തുനിന്ന്്് നടന്നുകൊണ്ടിരിക്കവെയാണ് വി.എം സുധീരന്റെ അടുത്തരാജി.