മോൺസൺ മാവുങ്കലിനെ ചികിത്സാ ആവശ്യത്തിന് കണ്ടിട്ടുണ്ട്  ആരോപണങ്ങൾക്ക് മറുപടിയുമായി കെ സുധാകരൻ

 

കണ്ണൂർ : മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ തനിക്കെതിരായ ആരോപണം തള്ളി കെ സുധാകരൻ. ഡോ.മോൺസൺ മാവുങ്കലിനെ ചികിത്സാ ആവശ്യത്തിന് കണ്ടിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ പങ്കില്ല. ബന്ധം തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.ഡോ. മോൻസനെ ചികിത്സർത്ഥം കണ്ടിട്ടുണ്ട്. ആറോ എഴോ തവണ ചികിത്സ തേടിയെങ്കിലും പ്രതീക്ഷിച്ച ഗുണം കിട്ടാത്തതിനാൽ നിർത്തി.
തനിക്കെതിരെ അടുത്ത കേസ് ഉണ്ടാക്കാനുള്ള ഗൂഡലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പരാതിക്കാരനെ വിളിച്ചത് എന്തിനാണ്.

2018 നവംബർ 22 ന് കണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്..അന്ന് താൻ എം പിയല്ല. കറുത്ത ശക്തി വേട്ടയാടുകയാണ് സുധാകരൻ പറഞ്ഞു.മോൺസൺ പറയുന്ന പ്രവാസി സംഘടന കോൺഗ്രസുമായി ബന്ധമില്ല.തന്റെ സെക്രട്ടറിമാർ ഡോക്ടറുമായി ബന്ധപ്പെട്ടിട്ടില്ല
മോൺസൺ തട്ടിപ്പുകാരൻ ആണെന്ന് ചിന്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല
അന്വേഷിക്കാൻ ബാധ്യസ്ഥരായ ആളുകൾ പോലും വന്നുപോകുന്ന സാഹചര്യത്തിൽ ഒരാളെക്കുറിച്ച് ഞാൻ എന്തിനാണ് സംശയിക്കുന്നത്
കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു..