ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണൂര്‍ പഴയ ബസ്ന്റാന്റ് പരിസരത്ത് ട്രെയിഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍ മോദി ഭക്തര്‍ മാത്രമാണെന്ന് എം.വി ജയരാജന്‍ കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ പണക്കാരുടെ സര്‍ക്കാര്‍ മാത്രമാണ്. പാട്ടാളക്കാരെ ഉപയോഗിച്ച് കൃഷിക്കാരെ കൊല്ലുകയാണ്. ഹൈന്ദവരെ മാത്രമാണ് മോദിസര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സിപിഐ നേതാവ് പന്ന്യം രവീന്ദ്രന്‍ വിമര്‍ശിച്ചു.