സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; നിശ്ചലമായി പൊതു ഗതാഗതം

ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതം നിശ്ചലമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. ട്രെയിനുകളില്‍ യാത്രക്കാര്‍ വളരെ കുറവ്. നിരത്തിലിറങ്ങിയത് സ്വകാര്യ വാഹനങ്ങള്‍ മാത്രം. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില വളരെ കുറവാണ്. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പങ്കെടക്കുന്നത്. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.