കെ സുധാകരന് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും തനിക്ക് നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാകൂ. സ്ലോട്ട് വെച്ച് കെപിസിസി അധ്യക്ഷനെ കാണാനാകില്ല. ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കണം. വിവാദങ്ങളില്‍ കുടുതല്‍ പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.