കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ കെ സുധാകരന്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്ന് പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. കെപിസിസി നേതൃത്വം ഇതിനകം എ-ഐ ഗ്രൂപ്പുകളില്‍ നിന്ന് പട്ടിക വാങ്ങി. ഇരു ഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. രാജിവെച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമവും സജീവമാണ്.