ഭാരത ബന്ദ് കേരളത്തില്‍ ഹര്‍ത്താലാകും : പിന്തുണ പ്രഖ്യാപിച്ച് എല്‍ ഡി എഫ്

തിരുവന്തപുരം രാജ്യത്ത് കര്‍ഷക സംഘടനകള്‍ ആഹ്വനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ഹര്‍ത്താലാകും. ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ എല്ലാം ബന്ദില്‍ പങ്കെടുക്കും. സംസ്ഥാനത്ത് എല്‍ ഡി എഫും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ ദേശീയതലത്തില്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി എം സ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹര്‍ത്താല്‍ പ്രതീതി തന്നെയാകും. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. ഇടത് പാര്‍ട്ടികളും തൊഴിലാളി സംഘടനകളും നേരത്തെതന്നെ സമരത്തിന് അനുകൂലമായിരുന്നു.

മോട്ടര്‍ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, ആംബുലന്‍സ്, മരുന്നു വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റു ആവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഒഴിയാക്കിയിട്ടുണ്ട്.