സംസ്ഥാനത്ത് ഡീസല്‍ വിലയിൽ വീണ്ടും വര്‍ധന . 23 പൈസയാണ് കൂടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.പെട്രോൾ വില തുടർച്ചയായ 19 -ാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 രൂപയും പെട്രോൾ ലിറ്ററിന് 103.42 രൂപയുമായി. ജൂലൈ 15നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 9.14 രൂപയാണ് ഡീസലിനു വര്‍ധിച്ചത്. പെട്രോളിന് 11.44 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.