കണ്ണൂർ ജില്ലയില്‍ 819 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച  819 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.99%