സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കില്ല ;മന്ത്രി ജി ആർ അനിൽ

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ സൗജനായ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കില്ലെന്ന് മന്ത്രി ജിആർ അനിൽ.മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാ​ഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞുസൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കുന്നു എന്നത് വ്യാജ പ്രചാരണം ആണ്. . ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാ​ഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി .