കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കോഴക്കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. നിർണായക തെളിവുകളിലൊന്നായ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന മൊഴി തെറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ .. ഫോൺ ഇപ്പോഴും സുരേന്ദ്രൻ ഉപയോഗിക്കുന്നുണ്ട് .കൂടാത്ത ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ. സുന്ദര നാമനിർദേശ പത്രിക പിൻവലിക്കാൻ അപേക്ഷ തയ്യാറാക്കിയ കാസർഗോട്ടെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.