കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം എന്നാണ് പുതിയ തീരുമാനം.18 മാസം മുമ്പ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിലാണ് ബൈഡന്‍ ഇളവ് വരുത്തുന്നത്.നവംബര്‍ മുതല്‍ യാത്രാവിലക്കിലെ ഇളവ് പ്രാബല്യത്തില്‍ വരും. യാത്രാവിലക്ക് നീക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരന്തരം ഉയര്‍ന്ന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് ബൈഡന്‍. പ്രധാന നിബന്ധനകൾ ഇവ ചൈനയും റഷ്യയുമെല്ലാം വികസിപ്പിച്ച വാക്സിന്‍ എടുത്തവര്‍ക്ക് യാത്രാ ഇളവ് ലഭിക്കുമോ അതോ യുഎസ് അംഗീകൃത വാക്സിന്‍ തന്നെ നിര്‍ബന്ധമാണോ എന്ന് വ്യക്തമല്ല. യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിയന്‍സ് അറിയിച്ചു.
വിമാനത്തില്‍ കയറും മുന്‍പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത അമേരിക്കക്കാർക്ക് ഇപ്പോഴും യുഎസിലേക്ക് വരാം. യാത്രയ്ക്ക് ഒരു ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി.