തിരുവനന്തപുരം : സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെയും സംഘടനകളെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അധിക്ഷേപങ്ങളും സംഭാഷണങ്ങളും തുടര്‍ക്കഥയായതോടെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
ക്ലബ്ബ് ഹൗസില്‍ സഭ്യത ലംഘിച്ചുള്ള റൂമുകള്‍ അര്‍ധരാത്രി സജീവമാവുന്നതായി നേരത്തേതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരം റൂമുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അശ്ലീല റൂമുകളില്‍ എത്തുന്നതില്‍ ഭൂരിഭാഗം കൗമാരക്കാരാണെന്നു കണ്ടെത്തി.
അശ്ലീല റൂമുകളിലെ പരിചയം ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നാണ് മോഡറേറ്റര്‍മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ കണ്ടെത്തി നടപടികള്‍ ആരംഭിക്കാന്‍ സൈബര്‍ പൊലീസ് നിരീക്ഷണം തുടങ്ങിയിരിക്കുന്നത്.