കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് മുരളീധരന്‍

കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് കെ മുരളീധരന്‍. കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരായ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. തുഗ്ലക്കിന്റെ പരിഷ്‌ക്കാരങ്ങളാണ് കൊവിഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പിണറായി പറഞ്ഞ് പറ്റിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. വല്യേട്ടന്‍ സ്വര്‍ണ്ണം കടത്തുമ്പോള്‍ ചെറിയേട്ടന്‍ തേക്ക് കടത്തുന്ന രീതിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. എന്നാല്‍, എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നാണ് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഇന്നലെ മുരളീധരന്‍ പറഞ്ഞത്.