തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്്ത്തി കെ.മുരളീധരന് എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നായിരുന്നു മുരളീധരന്റെ പരാമര്‍ഷം. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നതെന്നും ബി ജെ പി ക്ക് വളരാന്‍ സി പി എം സഹായം ചെയ്യുകയാണെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. നേമത്ത് അടിയൊഴുക്കുകള്‍ ഉണ്ടായി. അത് തടയാന്‍ കഴിഞ്ഞെങ്കില്‍ ജയിക്കാന്‍ കഴിഞ്ഞേനെയെന്നും കെ മുരളിധരന് പറഞ്ഞു. പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കെ മുരളീധരന് പറഞ്ഞു .