ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു മഹാസഭ. മൈസൂരുവിലെ പുരാതനമായ ഹിന്ദു ക്ഷേത്രം തകര്‍ക്കാന്‍ അനുമതി നല്‍കിയതുവഴി ബിജെപി ഹിന്ദുക്കളെ പിന്നില്‍നിന്നു കുത്തുകയാണ് ചെയ്തത്. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനെതിരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്ന പോരാട്ടം ബിജെപി സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള ഒരു നാടകം മാത്രമാണ്. സംഘ്പരിവാറിനോട് പുച്ഛമാണ് തോന്നുന്നത്. ഈ പോരാട്ടം ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കുകയും ഹിന്ദുത്വ പാര്‍ട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണയ്ക്കുകയും വേണം.
ഈ വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ഹിന്ദു സംഘടനകള്‍ പരസ്യമായി നിലപാടെടുക്കുകയും ഭാവിയിലും ബിജെപിയെ പിന്തുണയ്ക്കാതിരിക്കുകയും വേണം. ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുകയാണെങ്കില്‍ ബിജെപിയെയും നട്ടെല്ലില്ലാത്ത സര്‍ക്കാരിനെയും ഹിന്ദു മഹാസഭ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര പറഞ്ഞു.