ഫുട്ബോള്‍ ഇതിഹാസ താരം പെലെ വീണ്ടും ആശുപത്രിയില്‍. ആസിഡ് റിഫ്ലക്സ് കാരണം ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ബ്രസീല്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേരത്തെ വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍കുടലിലെ മുഴ നീക്കം ചെയ്യാനായി ഈ മാസം ആദ്യം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആരോഗ്യപരമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം ഉടന്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരുമെന്നും എല്ലാവര്ക്കും നന്ദി അറിയിക്കുന്നെന്നും പെലെയുടെ മൂത്ത മകള്‍ കെലി നാസിമെന്റോ സമൂഹമാധ്യമത്തില്‍ കുറിച്ചു.ബ്രസീലിന്റെ എക്കാലത്തേയും വലിയ ഫുട്ബോള്‍ ഇതിഹാസമാണ് പെലെ.