എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച നേതാവാണ്. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് കാണിച്ച് ദേശീയ ലീഗ് നേതൃത്വത്തിന് കത്തുകൊടുത്ത എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജല്‍.