സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം വിലയിരുത്തും. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാനുള്ള ക്രമീകരണങ്ങളും മന്ത്രിസഭ വിലയിരുത്തും. നൂറ് ദിന കര്‍മ്മ പരിപാടികളുടെ പുരോഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. സംസ്ഥാനത്ത് രോഗ വ്യാപനം കുറയുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
വാക്‌സിനേഷന്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്തിന് ഇന്നലെ 14, 25,150 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.