കെപിസിസി പുനസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസിയുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പുനസംഘടനയുമായി സംബന്ധിച്ച് ധാരണയായത്.