കുണ്ടറയിലെ പരാജയത്തിന് കാരണം മേഴ്സിക്കുട്ടിഅമ്മയുടെ ശൈലിയെന്ന് സി പി ഐ അവലോകന റിപ്പോർട്ടിൽ വിമർശനം . വിഷ്ണുനാഥ് ജനങ്ങളെ സമീപിച്ചത് വിനയത്തോടെയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. പീരുമേട് , മണ്ണാർക്കാട് മണ്ഡലങ്ങളിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നുമാണ് കണ്ടെത്തൽ. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി പി ഐയുടെ അവലോകന റിപ്പോർട്ട് .ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തിൽ പരാമർശമുണ്ടായിരുന്നു .
ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്.
