സത്യം പറഞ്ഞത് കൊണ്ടാണ് പാല ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്നത് ; കെ സുരേന്ദൻ

സത്യം തുറന്നു പറഞ്ഞത് കൊണ്ടാണ് പാല ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്നതിന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചത് . വളഞ്ഞിട്ടാക്രമിക്കുന്നത് സിപിഎമ്മും കോൺഗ്രസുമാണെന്നും കെ സുരേന്ദ്രൻ

കെ.സുരേന്ദ്രൻ പറഞ്ഞത്

പാലാ ബിഷപ്പ് ഭീകരവാദികൾക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോൺ​ഗ്രസിനുമാണ്. ഇരു പാ‍ർട്ടികളും വോട്ടുബാങ്ക് താത്പര്യം മുൻനി‍ർത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിൻ്റേയും കോൺ​ഗ്രസിൻ്റേയും അസഹിഷ്ണുതയാണിത്. സത്യം പറയുന്നവരെയെല്ലാം സംഘപരിവാ‍ർ ആക്കുകയാണ്. നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാൻ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണ്.