മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യു.ജി. പരീക്ഷ തുടങ്ങി

ദേശീയ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യു.ജി. പരീക്ഷ തുടങ്ങി. രണ്ട് മണി മുതല്‍ അഞ്ച് മണി വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 202 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്. ഇതാദ്യമായി മലയാളത്തിലും ചോദ്യമുള്‍പ്പെടുത്തിയാണ് ഇത്തവണ നീറ്റ പരീക്ഷ. കര്‍ശന നിയന്ത്രങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്്. അഡ്മിഷന്‍ കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാര്‍ഥികള്‍ കയ്യില്‍ കരുതണം. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലത്തിനു താഴെ രക്ഷിതാവ് ഒപ്പിടണം. ഹാളില്‍ കയറുന്നതിനു മുന്‍പ് എല്ലാവര്‍ക്കും നല്‍കുന്ന എന്‍.95 മാസ്‌ക് മാത്രമേ ഉപയോഗിക്കാനാകൂ. ഡ്രസ്‌കോഡ് പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിബന്ധനകള്‍ തെറ്റിക്കുന്നവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം.