നിപ വൈറസ് ബാധ; സമ്പര്‍ക്കപ്പട്ടികയിലുള്ള 15 സാമ്പിള്‍ കൂടി നെഗറ്റീവ്

നിപ വൈറസ് ബാധ… സമ്പര്‍ക്കപ്പട്ടികയിലുള്ള 15 സാമ്പിള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരും. ഉറവിട പരിശോധന തുടരുകയാണ്. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റിവാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലന്‍സ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി.