കണ്ണൂര്‍ ധര്‍മശാലയ്ക്ക് സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ബാര അരമങ്ങാനത്തെ കുന്നരിയത്ത് ഹൗസില്‍ കെ എ അഹമ്മദിനെയാണ് എക്‌സൈസ് സംഘം ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്തുനിന്ന് കൊണ്ടുവന്ന കഞ്ചാവ് കണ്ണൂരിലെ മലയോര മേഖലകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.