സിലബസ് വിവാദം; സർവ്വകലാശാല യൂണിയനെ തള്ളി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി

കണ്ണൂർ സർവ്വകലാശാലയിലെ സിലബസ് വിവാഹദവുമായി ബന്ധപ്പെട്ട് യുണിവേഴ്സിറ്റിറ്റി യൂണിയൻ ചെയർമാൻ എം കെ ഹസ്സന്റെ നിലപാട് അംഗീകരിക്കാവിലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്.ആർഎസ്എസ് പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് എസ്എഫ്ഐ സംസ്ഥാന ഘടകത്തിന്റെ നിലപാട്. സിലബസ് പിൻവലിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നഹാസിന്റെ പ്രസ്താവന പരിശോധിക്കുമെന്നും സച്ചിൻദേവ് പറഞ്ഞു. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ സർവ്വകലാശാല യൂണിയൻ ചെയർമാൻ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. സിലബസ് പിൻവലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്സിറ്റി യൂണിയൻ പറയുന്നത്. സമരം ചെയ്യുന്ന എ ഐ എസ് എഫിനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും യൂണിയൻ ചെയർമാൻ വ്യക്തമാക്കിയിരുന്നു. സിലബസിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ നിലവിൽ പ്രതിഷേധത്തിലാണ്. യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയെ വഴിയിൽ തടഞ്ഞിരുന്നു.