മദ്യത്തിന് ടച്ചിങ്ങ്‌സായി ശംഖുവരയനെ ചുട്ടെടുത്തത്; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

മദ്യത്തിനൊപ്പം ചുട്ട വിഷപ്പാമ്പിനെ തൊട്ടുകൂട്ടിയ യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം.ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡേ എന്നീ യുവാക്കളാണ് ആശുപത്രിയിലുള്ളത്. വിഷപാമ്പായ ശംഖുവരയനെയാണ് യുവാക്കള്‍ ചുട്ടെടുത്ത് മദ്യത്തിനൊപ്പം കഴിച്ചത്.പാമ്പിനെ കഴിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.


ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് വിഷപാമ്പിനെ കണ്ടത്. വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടതാണെന്നും. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡേ എന്നീ യുവാക്കള്‍ പാതി വെന്ത പാമ്പിനെ എടുത്തുകാണ്ടുപോവുകയായിരുന്നുവെന്നും സംഭവത്തില്‍ പോലീസ് പറയുന്നു.പാമ്പിന്റെ തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണ് ഇപ്പോള്‍ ഗുരുതരമായി തുടരുന്നത്.