കൂത്തുപറമ്പിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൂത്തുപറമ്പിൽ വിൽപനക്കായി എത്തിച്ച 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയിലായി.പശ്ചിമ ബംഗാൾ സ്വദേശിയായ എസ് കെ മിനറുലിനെയാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസെപക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ അറസ്റ് ചെയ്തതത് . പാനൂരിനടുത്ത് വാടകക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയാണ് ഇയാളുടെ രീതി. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൂത്തുപറമ്പിൽ കഞ്ചാവ് വിൽപനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് JF C M കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീധരൻ സി പി , പ്രജീഷ് കോട്ടായി തുടങ്ങിയവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു .