അധ്യാപകർക്കുള്ള വാക്‌സിനേഷൻ വേഗത്തിൽ ; വി ശിവൻകുട്ടി

സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതില്‍ തീരുമാനം പ്ലസ് വണ്‍ കേസിലെ സുപ്രീംകോടതി വിധി വന്ന ശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെ ഉൾക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.