കെ.ടി.ജലീലിന് പറയേണ്ട മറുപടി മുഖ്യമന്ത്രി പറഞ്ഞു; പി.എം.എ.സലാം

കെ.ടി.ജലീലിന് പറയേണ്ട മറുപടി മുഖ്യമന്ത്രി പറഞ്ഞുവെന്ന് മുസ്‍‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. വഴിയെ പോകുമ്പോള്‍ കല്ലെറിഞ്ഞു പോയതിനുള്ള മറുപടിയാണു മുഖ്യമന്ത്രി നല്‍കിയത്. ജലീൽ ഉന്നയിച്ച ആരോപണങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു.ഈ പശ്ചാത്തലത്തിലാണു ലീഗിന്റെ പ്രതികരണം.കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎം അതൃപ്തി അറിയിച്ചിരുന്നു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നൽകിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നുമാണ് സിപിഎം ന്റെ നിലപാട് . എന്നാൽ, കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തിൽ ഉറച്ചുതന്നെയെന്ന് ജലീല്‍ ഇന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.