കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല. ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പ്കാരുമാണ് പരാതി ഉന്നയിച്ചത്. ഇന്നലെ രാത്രി മുതലാണ് ഐസിയുവിലടക്കം വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടായത്.

അതേസമയം, ഓക്‌സിജന്‍ പ്ലാന്റിന്റെ പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടുകയായിരുന്നെന്നും ഒരു മണിക്കൂറിനുള്ളില്‍ ജല വിതരണം പുന:സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.