ഇന്ത്യന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തു.എം വി ടാമ്പന്‍ എന്ന കപ്പലാണ് പിടിച്ചെടുത്തത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ ദീപക് ഉദയരാജും മറ്റൊരു മലയാളിയും കപ്പലിലുള്ളതായാണ് വിവരം. പശ്ചിമ ആഫ്രിക്കയിലെഗാബോനിലെ ഓവണ്ടോ ആങ്കറെജില്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് കൊള്ളക്കാര്‍ കയറിയത്.കപ്പലിലെ ചീഫ് ഓഫീസര്‍ നൗരിയല്‍ വികാസ്,കുക്ക് ഘോഷ് സുനില്‍ എന്നിവര്‍ക്ക് വെടിയേറ്റു. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.സെക്കന്റ് എഞ്ചിനീയര്‍ കുമാര്‍ പങ്കജിനെ തട്ടിക്കൊണ്ട് പോയി. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടി സ്വദേശി ദീപക് ഉദയരാജ് കപ്പലില്‍ ഉണ്ടെന്നും കപ്പല്‍ തട്ടിയെടുത്തെന്നും ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്