ഐഎൻഎല്ലിൽ സമവായത്തിലേക്ക് .കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്ക് ഒടുവിലാണ് സമവായമുണ്ടായത്. അബ്ദുൾ വഹാബിനെ അധ്യക്ഷനാനാക്കി പിളർപ്പിന് മുമ്പുള്ള നില പുനസ്ഥാപിച്ചു. അബ്ദുൾ വഹാബ് പ്രസിഡന്‍റായി തിരികെ എത്തിയെങ്കിലും മറ്റ് നടപടികൾ പിൻവലിച്ചോ എന്ന് നേതാക്കൾ വ്യക്തമാക്കിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കും.ഇടതുമുന്നണി നൽകിയ സമയപരിധി അവസാനിച്ചുവെങ്കിലും ഒത്തുതീർപ്പോടെ സിപിഎമ്മിനുള്ള അതൃപ്തി അവസാനിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ .