ഡി സി സി അധ്യക്ഷനായി ചുമതയേറ്റ മാര്ട്ടിന് ജോര്‍ജ്ജ് സതീശന് പാച്ചേനിയില്‍ നിന്ന് ഔദ്യോഗികമായി ചുമതലയേറ്റു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ചടങ്ങ് ഉദ്ഘാടനം
ചെയ്തു. പുതിയ ഡി സി സി കെട്ടിടത്തിലെ എന്‍ രാമകൃഷ്ണന് ഹാളിലായിരുന്നു കണ്ണൂരിലെ പുതിയ ഡിസിസി പ്രസിഡണ്ടിന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. മികവുറ്റ പ്രവര്‍ത്തനമാണ് മാര്ട്ടിന് ജോര്‍ജില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു.
കണ്ണൂരിലെ കോണ്‍ഗ്രസിനെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുമെന്ന് ഡിസിസി പ്രസിഡണ്ട് മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി. നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താന് എം പി, സണ്ണി ജോസഫ് എം എല്‍ എ, സജീവ് ജോസഫ് എം എല്‍ എ, സോണി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.