സ്ത്രീധനത്തിനെതിരെ ഹൈസ്‌കൂള്‍ തലം മുതല്‍ ബോധവല്‍ക്കരണം ശക്തമാക്കും: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം എം രാധ

സ്ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണം ശക്തമാക്കുമെന്ന്് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം എം രാധ.സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആത്മഹത്യകള്‍ കൂടി വരുന്നു.ഈ സാഹചര്യത്തില്‍ ഹൈസ്‌കൂള്‍ തലം മുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കും. സ്ത്രീധനം വാങ്ങരുതെന്ന ക്യാമ്പയിന് മുഖ്യ പരിഗണന നല്‍കുമെന്ന് എം രാധ പറഞ്ഞു. വനിതാ കമ്മീഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം നിലച്ചിട്ട് പത്തുവര്‍ഷമായി. വാര്‍ഡ് തലം മുതല്‍ ഇതിന്റെ പുനര്‍ജീവനം നടത്തണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ രണ്ട് അദാലത്തുകള്‍ വീതം വനിതാകമ്മീഷന്‍ നടത്തും. കൂടാതെ താലൂക്കുതലത്തിലും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷനംഗം രാധ പറഞ്ഞു. 70 പരാതികളാണ് കമ്മീഷനു മുമ്പാകെ വന്നത് ഇതില്‍ 22 എണ്ണം തീര്‍പ്പാക്കി.