അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ചൈനയുടെ സഹായം

അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്തെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈന. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസി ഉണ്ടായിരിക്കുമെന്നും .നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും.വന്‍തോതില്‍ ചെമ്പ് ശേഖരമുള്ള അഫ്ഗാനിസ്താന്റെ രാജ്യാന്തര വിപണികളിലേക്കുള്ള വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കും.ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളിയായി ചൈന മാറുംരാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത്.